Wednesday, March 27, 2013
ജനുവരി 26ന്‍റെ ഓര്‍മ്മയ്ക്ക്...!!!!!
..അന്നും അതിരാവിലെ ഏഴരയോടെയാണ് കുട്ടി എണീറ്റത് .പെണ്ണിന് ഇത്രേം
നേരായിട്ടും എണീക്കാനായില്ലേ ന്നു അമ്മേടെ സ്ഥിരം ഒഴിവുദിന പ്രക്ഷേപണം .(കേട്ട് ബോറടിച്ചു .അമ്മമാരേ ..ഇതൊക്കെ ഒന്ന് മാറ്റിപ്പിടിച്ചൂടെ !!)
അപ്പഴാണ് ഓര്‍ത്തത് ,ഇന്നാണ് ആധാര്‍ ഫോട്ടോ എടുക്കാന്‍ (രണ്ടാമത്തെ തവണ )പോവാനുള്ളത്.നേരെ എണീറ്റ് പോയി ബ്രഷൊക്കെ ചെയ്ത് കുളിച്ചു മുടുക്കിയായി പോയി ചായ കുടിച്ചു .സാധാരണയായി ഓഫീസില്‍ പോവാന്‍ ഞാന്‍ കോളേജില്‍ പോവാന്‍ കാണിക്കുന്നതിനേക്കാള്‍ മടി കാണിക്കുന്ന ഒരിനം ജീവിയെ വിളിച്ചു.അദ്ദേഹം എണീക്കുന്നേയുണ്ടായിരുന്നുള്ളൂ .
"ഇന്ന് പോവാനില്ലേ ??"
"ഇന്ന് ലീവാണ് "
"എന്ത് ലീവ് ??"
"കൊച്ചേ ഇന്ന് നബിദിനത്തിന്‍റെ ലീവാണ് "
ഇന്നലെയായിരുന്നല്ലോ കോളേജിനു ലീവ് എന്നോര്‍ത്ത് ഞാന്‍ ചോദിച്ചു .
"അതൊക്കെ എന്നേ കഴിഞ്ഞില്ലേ ??"
"ആ ..ഓഫീസിനൊക്കെ ഇന്നാ ലീവ്"
പാവം ഞാന്‍ മഹാമനസ്കത കൊണ്ട് വെറുതെ അങ്ങട് വിശ്വസിച്ച് കൊടുക്കുമ്പോഴും ചതി അറിഞ്ഞിരുന്നില്ല !!!
രാവിലെ ഒന്‍പതുമണിയോടെ ആധാറിന്‍റെ ഫോട്ടോ എടുക്കാന്‍ ഹെല്‍ത്ത്സെന്‍ററില്‍ എത്തി. രണ്ട് അപ്പാപ്പന്മാര്‍ മാത്രമുണ്ട് ചൊറീംകുത്തി നിക്കുന്നു.എന്നെ കണ്ടപാടെ ഒരാള്‍ പറഞ്ഞു .
"ഇന്ന് ഫോട്ടം എടുക്കുവോന്നറിയില്ല ..ലീവാന്ന്‍ തോന്ന്ന്ന്‍"
കേട്ടപാതി നേരെ വീട്ടിലേക്ക് തിരിച്ച് നടന്നു.
പോരുന്ന വഴിക്ക് ഒരു ചെറിയ ഉണുക്ക് പോലത്തെ ചെക്കനുണ്ട് കീശേല്‍ ഇന്ത്യയുടെ കൊടീം കുത്തി അന്തസ്സായി നടന്നുപോവുന്നു.ഇന്നെന്തുപറ്റി ഇങ്ങനെ ഇത്രയ്ക്കു രാജ്യസ്നേഹം വരാനെന്നോര്‍ത്ത് വളരെ അത്ഭുതത്തോടെ, ഒരു കാര്യവുമില്ലാതെ, ഞാന്‍ ചോദിച്ചു ,
"മോന് ഇന്നാണോ സ്വാതന്ത്ര്യം കിട്ടിയത് ??"
ചെക്കന്‍ ഒന്നു നോക്കി . കണ്ണുരുട്ടി"പോടീ "ന്നും വിളിച്ച് ഒരൊറ്റ ഓട്ടം.
കുട്ട്യോള്‍ടെ ഒക്കെ ഒരു കാര്യം ന്നും വിചാരിച്ച് (ആരേലും കണ്ടാ ന്നു ചുറ്റും നോക്കി)നടന്നു .
വരുന്ന വഴിക്ക് അംഗന്‍വാടിയില്‍ പായസവും മിഠായിയും കൊടുക്കുന്നു .
ടീച്ചര്‍ എന്നേം വിളിച്ചു പായസം തന്നു .കൂടെ രണ്ടു മിഠായിയും .
പിന്നേം എന്താണ് വിശേഷമെന്ന് കുട്ടിക്ക് മനസ്സിലായില്ല .വായും പൊളിച്ച് ടീച്ചറോട് വളരെ നിഷ്കളങ്കമായി ചോദിച്ച ചോദ്യം കേട്ട പിള്ളേരൊക്കെ എന്ത് കരുതീട്ടുണ്ടാവും എന്നാലോചിച്ച് ഇപ്പഴും ചെറിയ ഒരു ..ഒരു... .
(ചെറുതായിട്ടേ ഉള്ളൂ,ട്ടോ !!!)
"എന്താ ടീച്ചറേ,പായസോക്കെ ?? ഇന്ന് ടീച്ചറിന്‍റെ പിറന്നാളാണോ ??"
ടീച്ചറുടെ പൊട്ടിച്ചിരിയോടൊപ്പം ക്ലാസ്സിന്‍റെ ഉള്ളില്‍ നിന്ന് അട്ടഹാസങ്ങള്‍ കേട്ട് നോക്കുമ്പോള്‍ ഹാ ..അത്ഭുതം ...!!!
കുറെ കുഞ്ഞുഭാരത പൗരന്മാര്‍ ..പൗരികള്‍ ..കയ്യില്‍ കൊടിയൊക്കെ പിടിച്ച് .
ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ "റിപ്പബ്ലിക് ദിനാശംസകള്‍ "എന്ന് എഴുതി വച്ചിരിക്കുന്നു.
ഒറ്റ ഓട്ടമായിരുന്നു വീട്ടിലേയ്ക്ക് .പിന്നില്‍ നിന്നാരോ പറയുന്നത് കേട്ടു.
"ഇവളെ ഒഴിവാക്കി വേണായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍!!!!"
Subscribe to:
Post Comments (Atom)
ഹ ഹ ഇഷ്ടായീ തോന്നിവാസിപ്പെന്നെ നിന്‍ പെന്നിന്‍ കുസൃതി !
ReplyDeleteതാങ്ക്സ് മാഷേ :)
ReplyDeleteനന്നായി...
ReplyDelete"ഇവളെ ഒഴിവാക്കി വേണായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍!!!!"
ഇവിടെ ഒരു സംശയം
അന്നേരം ഇന്ത്യാ ഭൂമിയിൽ ജനിച്ചിരുന്നോ .....???
www.ettavattam.blogspot.com
ഇന്ത്യയോട് നാളെ ജനനസര്‍ട്ടിഫിക്കറ്റ് കൊണ്ടന്നിട്ട് ക്ലാസീ കേറ്യാ മതീന്ന് പറഞ്ഞിട്ട്ണ്ട്..:P
Deleteഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
ReplyDeleteഅറിയ്യോ?
അതറിയാഞ്ഞിട്ടല്ലപ്പാ...!!!!
Deleteപറ്റിപ്പോയി ...!!!!
ആ കൊടി കണ്ടപ്പോള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചെങ്കിലും ഓര്‍ത്തല്ലോ.....എന്റെ തോന്നിവാസിക്കൊച്ചേ കലണ്ടറില്‍ 26ന്റെ മേല്‍ ചെഞ്ചായം പൂശിയിരിക്കുന്നത് കാണുമ്പോഴാണ് ഞാനും അതേക്കുറിച്ച് ചിന്തിക്കുന്നത്.
ReplyDeleteഹഹഹഹ...!!!
Deleteജനുവരി ആയതേ ഓര്‍മ്മ ഉണ്ടായിരുന്നില്ല ...!!!
"ഇവളെ ഒഴിവാക്കി വേണായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍!!!!" :)
ReplyDelete:)
Delete"ഇവളെ ഒഴിവാക്കി വേണായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍!!!!" :)
ReplyDeleteസ്വതന്ത്രരാണ് എന്ന് നമ്മൾ നമ്മളേ തന്നെ ഓർമ്മിപ്പിക്കാൻ വർഷത്തിൽ രണ്ട് ദിവസം...അത്രേ ഇതിന്റെയൊക്കെ പ്രസക്തിയുള്ളൂ...
പോസ്റ്റ് ഇഷ്ടായീ
Hamm.......
ReplyDeleteHamm.......
ReplyDeleteതല തണുക്കാനായി നല്ല അസന വില്യാദി കേരം , ശരീരം ചൂ ടാകാതിരിക്കാൻ ധന്വന്തരം കുഴമ്പു...., വിശപ്പു മാറാൻ സഹചരാദി കഷായം, തലയിൽ 2 ഷോക്ക് ഫ്രീ ആയി ഊളമ്പാറ ആശുപത്രിയിൽ [ ഞാൻ പ്പോയതവിടെയാണു] ചെയ്തു കിട്ടും. ബി.പി.എൽ കാർഡ് കാണിച്ചാൽമതി. ക്കേരളത്തിൽ ഇക്കുറി ചൂടു കൂടുതൽ ആയതാണു കാരണം. പേടിക്കാനില്ല. മാറിക്കൊള്ളും. വായിച്ചാൽ മനസിലാകുന്ന ഒരേ ഒരു പാ ഠം ഈ ഒരെണ്ണം മാത്രം അതു നന്നായിട്ടുണ്ട്. ഒറ്റ മാസം കൊണ്ടുണ്ടായ അസുഖം ആണല്ലൊ! ആ ജീവിഅവിടെ കിടന്നുറങ്ങട്ടെ. കൊച്ചു പൊയി മരുന്നുകളൊക്കെ വാങ്ങിക്കഴിച്ചു മിടുക്കി ആയി വാ.... സന്തോഷം. ഇതുകത്തിഅല്ല വാൾ .. സാക്ഷാൽ വാൾ തന്നെ. കിടിലൻ!
ReplyDelete