Tuesday, March 26, 2013

എക്കോ



ഏറെയുയരം വെയ്ക്കുമ്പോഴാണ്
വരിക്കപ്ലാവിലും കല്‍ക്കണ്ടമാവിലുമൊക്കെ
തടി തുളച്ച്
ഒരു പരാന്നാധീനത ,സ്വയംനിലപാടുകളെ പ്രതിധ്വനിപ്പിക്കുന്നത് .
ചില്ലമുടികളില്‍ പൂവണിയിച്ച് പൊലിപ്പിക്കുന്നത്..
ആര്‍ക്കോ പങ്കിട്ടുകിട്ടിയതൊക്കെ
ഭാഗിച്ചുവീണ്ടും സ്വന്തമാക്കുന്നത് ..
ആ ധമനികളിലേയ്ക്ക്
സിരകളിറക്കുന്നത്..
ഒന്നുണങ്ങുമ്പോള്‍ പത്തെന്ന്‍
പുതുനാമ്പ് ചിരിച്ചുയിര്‍ക്കുന്നത് ..
ഉയരത്തെക്കാളുയര്‍ന്ന്‍
ഇരിക്കുംകൊമ്പ് കരിക്കുന്നത് ..
എന്നാലും ..
ആ ബോധിശാഖിയില്‍ പണ്ട്
പൂക്കേണ്ടിയിരുന്ന എക്കോകള്‍
ഏതു കൊമ്പിലൂടെയാവും
മാനം കേറിയിട്ടുണ്ടാവുക ...???

9 comments:

  1. ഉയരം വയ്ക്കാതിരുന്നാല്‍ മതിയായിരുന്നു

    ReplyDelete
  2. നല്ല വരികള്‍ ,,,അന്വേഷണം തുടരുക ,,

    ReplyDelete
  3. അതറിഞ്ഞാൽ ബോധോദയമായി...

    പുതുമ നിറഞ്ഞ വരികൾ,എഴുത്ത്.

    ശുഭാശംസകൾ...

    ReplyDelete
  4. സത്യം പറഞ്ഞാല് പലതവണ വായിച്ചിട്ടും ഒന്നും മനസ്സിലായില്ല.....എന്നാലും വരികളിലെന്തോ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായി

    ReplyDelete