
ഏനെ നോക്കി
കണ്ണിറുക്കീ
ചെമ്മരത്തിക്കാളി
നീയ്യെന്താടി
ചേരപ്പാമ്പേ
വേലിക്കല് നിക്കുന്നേ??
ഒന്നുമില്ലേ ,
പൊന്നുകാളീ
എന്തൊരു ചോപ്പാന്നേ!!
ചന്തമാണേ
ചോരപോലെ
ചെത്തിപ്പഴം പോലെ!!
വേണ്ട വേണ്ടെന്
കുപ്പപ്പാമ്പേ
പോയിക്കോ പുന്നാരേ !!
പയ്യൊടുക്കാന്
മെയ്യനങ്ങെന്
പുള്ളിപ്പെരുമ്പാമ്പേ...
തേന്‍ മോന്തും
പൂങ്കിളിയെ
നോക്കി മിണ്ങ്ങാതെ !!!!!!