Sunday, May 26, 2013

ഫാമിലി ഫോട്ടോ


"കരയുന്ന ആണ്‍കുട്ടി"* എന്നൊരുചിത്രം
വീടിന്‍റെ ഉള്‍ച്ചുവരിലും
നിറയെപ്പാലുള്ള ഒരു അമ്മപ്പാലമരം
ഒറ്റയ്ക്ക് മുറ്റത്തും
ഉന്നതങ്ങളുടെ അമ്ലവായുവിലേയ്ക്ക്
ചിറകുവിരുത്തുന്ന
അച്ഛന്‍പറവ ആകാശത്തും


(അവസാന അത്താഴപ്പുരയില്‍
നിന്നുമിറങ്ങി വന്ന്
ക്യാമറലെന്‍സിന്‍റെയറ്റത്ത്
താമസിച്ചുവരുന്ന ഒരു ലുട്ടാപ്പിക്കാറ്റ്
വരണ്ട ബുള്‍സൈമുലക്കണ്ണുകള്‍ കണ്ടു
നീലിച്ചു പോയതുകൊണ്ടാണ്
നമ്മുടെ ഫാമിലിഫോട്ടോകളെല്ലാം
നിറമില്ലാത്ത വെറും
ബ്ലാക്ക്&വൈറ്റ് ചിത്രങ്ങള്‍ ആയിപ്പോയത്)

(*The Crying Boy is a mass-produced print of a painting by Italian painter Bruno Amadio)