മഴക്കുടകള്‍ നിര്‍മ്മിക്കുന്ന
ഒരു അവിഞ്ഞ നഗരത്തിന്റെ
പുഴക്കമണങ്ങള്‍ക്കിടയില്‍
നമ്മള് മുഖത്തോടുമുഖംനില്‍ക്കും .
ആസക്തികളു

സൗരയൂഥങ്ങള്‍ക്കിടയിലൂടെ
നൂണ്ടിറങ്ങിവന്ന്
ശബ്ദമുണ്ടാക്കാതെ ,
നമ്മളെത്തൊടാതെ ,
നീരാവിമഴയായി
ഭൂമിയില്‍നിന്ന് മുകളിലേയ്ക്കുപെയ്യും.
നിന്റെ കണ്ണുകളില്‍നിന്നും
ചോരാന്‍തുടങ്ങിയ
ഒരാകാശത്തിന്റെ നൊവേനകേട്ട്
പരിശുദ്ധയാകുമാറാകുമ്പോള്‍
കൊള്ളിമീനുകള്‍ ചേര്‍ത്തുവെച്ച്
ഞാന്‍ അളക്കാന്‍തുടങ്ങും ;
നമുക്കിടയിലെ വെഞ്ചരിക്കപ്പെട്ട ദൂരങ്ങള്‍;
എപ്പോഴും തെറ്റിക്കാന്‍വേണ്ടിമാത്രം .