യുഗങ്ങള്‍ക്കിപ്പുറം
മഞ്ഞിറ്റു മാഞ്ഞ
ഒരു ചില്ലിടയിലൂടെ
വീണ്ടും കണ്ടു നിന്നെ.
ഞാന്‍ ഒരു വിളക്കാണ്.
ഒരു കൊട്ട ഓറഞ്ചിനുപകരം
അമ്മൂമ്മയ്ക്കു കിട്ടിയ വിളക്ക്.
ലൈലാക്ക് നിറമുള്ള
പുഷ്പങ്ങള്‍ മാത്രം
മുടിയില്‍ ചൂടുന്ന
ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു
അപ്പോള്‍ നിന്റെയടുത്ത്.
വിളക്കാവുന്നതിനുമുന്‍പ്
ഞാന്‍ അവളായിരുന്നു
അവള് എന്നും പൂപറിക്കാറുള്ള
തോട്ടത്തിനപ്പുറത്ത്
മഴവില്ലിന്റെ ഒരു സ്വപ്നം
വീണുകിടന്നിരുന്നു;
ഓക്കുമരങ്ങള്‍ക്കിടയില്‍
പ്രണയമിറ്റിത്തുടുത്ത
ഒരു പനിനീരിന്റെ രൂപത്തില്‍.
ഇടയ്ക്കൊക്കെ
കൈ നീട്ടിയാല്‍
പറിച്ചെടുക്കാവുന്ന
ദൂരത്തില്‍
നക്ഷത്രപ്പഴങ്ങള്‍.

അവളുടെ
ചെരിപ്പിടാത്ത പാദങ്ങള്‍
കടന്നുപോവുന്ന
വഴി നീളെ നീയായിരുന്നു
ഇന്ന്,
അവളുമുണ്ട്
ഞാനുമുണ്ട്
നീയാണെങ്കില്‍
ഒരു സ്വപ്നം മാത്രം പോലുമല്ലാതെ
ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. .
ഇന്ന് അവളുമുണ്ട് ഞാനുമുണ്ട് പക്ഷെ എല്ലാം രൂപങ്ങള്‍ മാറിയ കാഴ്ചയില്‍ തിരിച്ചറിയാത്ത മങ്ങിയ വിളക്കുകള്‍ മാത്രം
ReplyDeleteനല്ല കവിത
ReplyDeleteശുഭാശംസകൾ...
പറിച്ചെടുക്കാവുന്ന ദൂരത്തില്‍ നക്ഷത്രപ്പഴങ്ങള്‍
ReplyDeleteമനോഹരം
നല്ല കവിത മനോഹരം...
ReplyDeleteKavi Janmam oru thudarchayanenu ee kavitha namme ormipikunnu.
ReplyDeleteSnehathinte Saptha varnangal swapnangal kanda mattoralude thudarcha.....ee kavithakal vaayikunna aareyum oru nimishamenkilum mattoru kaviyakum....
ഇതെനിക്ക് ഇഷ്ടായി ..കൊള്ളാട്ടോ !
ReplyDelete