തിരക്കിലാണ് ഞാന്‍.
കൊത്തിവെച്ച നിന്റെ സ്ഫടികശില്‍പ്പരൂപത്തില്‍
എന്റെ സ്വപ്നകമാനങ്ങള്‍
ചേര്‍ത്തുവെച്ച്
എനിക്ക്മാത്രം കാണാനാവുന്ന ഒരു ശില്‍പ്പം തീര്‍ക്കുകയാണ്.
എന്റെ നിശ്വാസനഗരികളില്‍നിന്നഴിച്ചുവിട്ട കാറ്റുകള്‍
നിന്റെ മേല്‍ പറന്നിരുന്ന കരിയിലകളെ പേടിപ്പിച്ചോടിക്കുന്നു
മുഖധാവില്‍ ഞാന്‍ ചുംബനച്ചുഴലിയാവുന്നു
എന്റെ മുലഞെട്ടുകളാല്‍
നിന്റെ നെറ്റിയില്‍
തിരുവചനമെഴുതുന്നു;
"പ്രിയനേ..
എന്നും എന്നോട്കൂടെയായിരിക്ക ..
നിന്നെ,നിന്റെ ജീവനെ എന്നോടുചേര്‍ക്ക.."

എന്റെ ജീവസ്പന്ദം
നിന്റെ കാതോടു ചേരുമ്പോള്‍
നീ വജ്രശിലയാവുന്നു.
വിരല്‍ത്തുമ്പുകള്‍കൊണ്ട്
ഞാന്‍ മലര്‍ത്തുന്ന നിന്റെ
ചുണ്ടുകളില്‍ നിന്നു തുടങ്ങുന്ന
അഗ്നി,സ്വര്‍ണവേരുകളായി
ഉള്ളില്‍ പടരുന്നത് കാണുന്നു.
പൊടുന്നനെ ജീവന്‍വയ്ക്കുന്ന
നിന്നെ ഞാനെന്റെ പുസ്തകമാക്കുന്നു.
നിന്റെമേല്‍ ഞാനെഴുതുന്നു;
നിന്റെമേല്‍ മാത്രമെഴുതുന്നു;
നിന്റെമേല്‍ എനിക്കുമാത്രം എഴുതാനാവുന്നത്.
കൈഞരമ്പുകളില്‍നിന്നും നീലവേരുകള്‍
നമ്മെ നിരന്തരം കെട്ടിവരിയുന്നു.
അനങ്ങാനാവാതെ നില്ക്കുമ്പോള്
ശിലയായ് നീ തീരുംമുന്‍പ്
നമ്മള് കെട്ടിപ്പിടിച്ചുനടന്ന
തെരുവീഥികളില്‍നിന്നൊരു
ശീതസംഗീതം
മലയിറങ്ങിവരുന്നു.
നമുക്കിടയില്‍ പൂത്ത
ഒരു വനപുഷ്പത്തിന്റെ
ഉന്മാദത്തില്
സുഗന്ധിയാവുന്ന സംഗീതം
നമ്മെയൊരുമിച്ച്
പൊതിഞ്ഞെടുത്ത്
ആഭിചാരം ചെയ്യുന്നു .
താനേ പുതുതായിപ്പോയ
അതിന്റെ പഴമ
പൊടുന്നനെ നമ്മെ
ഒരൊറ്റ ശില്പ്പമാക്കി മാറ്റുന്നു
അടരുകളില്ലാത്ത
ഒരൊറ്റ ശില്‍പ്പം .
ഒറ്റശില്പം ഉടഞ്ഞുപോകും
ReplyDeleteപലതായി നില്‍ക്കുമ്പോഴല്ലേ ഏട്ടാ ഉടഞ്ഞുപോവുന്നത് ...:)
ReplyDeleteഒറ്റ ശില്പം നിര്‍മ്മിക്കുവാനുള്ള ശ്രമത്തില്‍ രണ്ടു ശില്പങ്ങള് തകര്‍ന്നു പോകാതിരിക്കട്ടെ.രണ്ടു വ്യക്തികള്‍ക്കിടയില്‍ ഒരു common place എന്നത് ഒരു സങ്കല്‍പ്പമോ മിഥ്യയോ ആണ്.എങ്കിലും അങ്ങിനെ വിശ്വസിക്കാന്‍ ആണ് എല്ലാവര്ക്കും താല്പര്യം
ReplyDeleteചില വരികള്‍ നന്നായിട്ടുണ്ട്
ഇത് വെറും സങ്കല്പം മാത്രമാണ്.അങ്ങനെ ഒരു കോമണ്‍ പ്ലെയ്സ് ഉണ്ടാവില്ല എന്നെനിക്കു നൂറു ശതമാനം ഉറപ്പാണ്.ആരെങ്കിലും അതിനെക്കുറിച്ചു പറയുന്നുണ്ടെങ്കില്‍ അത് വെറും കൃത്രിമത്വക്കല്ലുകള് കൊണ്ട് കെട്ടിപ്പൊക്കിയ മിഥ്യാക്കൊട്ടാരമാണ് എന്നു തന്നെ ഞാനും വിശ്വസിക്കുന്നു .
Deleteകവിതയില്‍ സങ്കല്‍പ്പങ്ങളുടെ സത്യസന്ധത എന്നത് വെറും ഭാവനാധിഷ്ടിതമായി കാണാന്‍ ആണ് എനിക്ക് താല്പര്യം ...:)
അടരുകളില്ലാത്ത ഒരൊറ്റ ശില്‍പ്പം നിര്‍മ്മിക്കാൻ പറ്റട്ടെ
ReplyDelete:)
DeleteInnaanee vazhi vanne...
ReplyDeleteKollaam..
ഇനിയും ഈ വഴി വരിക (ആനകളെയും തെളിച്ചുകൊണ്ട്):)
Deleteനല്ല കവിത
ReplyDeleteശുഭാശംസകൾ..
ReplyDeleteശിൽപ്പവടിവൊത്ത വരികൾ ..... നന്നായിരിക്കുന്നു . ഉടയാത്ത ഒറ്റശിലകളിൽ സുന്ദരശിൽപ്പങ്ങൾ പണിയാൻ ശിൽപ്പിയ്ക്ക് സൂഷ്മതയുണ്ടാവട്ടെ .
ഉം...:)
DeleteKollaaaam.....
ReplyDeleteആര്‍കും കാണാത്ത ശില്പം ഉണ്ടാക്കി സ്വാര്‍ത്ഥ ആവുകയാണോ. അത് കാണാനുള്ള അവസരം ഞങ്ങള്കും തന്നൂടെ.
ReplyDeleteപരമസ്വാര്ഥതയിലാണ് ഓരോ കവിതകളും പിറക്കുന്നതുതന്നെ:)
Deleteവരികള്‍ക്കിടയിലൂടെ വായിക്കൂ :)
വീണ്ടുംവീണ്ടും വായിച്ചു. "നിന്റെ മേല്‍ എനിക്കുമാത്രം .....
Delete"
മറ്റാര്‍ക്കും ഒന്നിനും അവസരം നല്‍കില്ല എന്ന് മനസിലായി. എല്ലാ സുഖവും ഒറ്റക്ക് അനുഭവിച്ചു അത് ലോകരോട് വിളിച്ചു പറഞ്ഞു വായനകാരെ കൊതിപ്പിക്കുന്നത് എഴുത്തുകാരുടെ സ്ഥിരം രീതിയാണല്ലോ...
ഒന്നും മനസ്സിലായില്ലങ്കിലും വരികള്‍ കൊളളാം.....
ReplyDeleteഹഹഹഹഹ....!!!!
DeleteNannayittuntu
DeleteAbhinandanangal
Nannayittuntu
DeleteAbhinandanangal
ഇഷ്ടം.. കവിതയിൽ ചാരുശില്പങ്ങൾ ഇനിയും തീര്‍ക്കുക
ReplyDeleteസ്നേഹം... ബഹുമാനം...
ReplyDeletenalla kavitha. kalakki. mattulla kavithakalil ninnum verthirinju nilkkunnu. ingane ezhuthiyaal,pOre eppozhum!
ReplyDeletesomewhere feelings cliches....sorry its only my feeling.
Deleteനന്നായിട്ടുണ്ട്...
ReplyDeleteആശംസകള്‍