"കരയുന്ന ആണ്‍കുട്ടി"* എന്നൊരുചിത്രം
വീടിന്റെ ഉള്ച്ചുവരിലും
നിറയെപ്പാലുള്ള ഒരു അമ്മപ്പാലമരം
ഒറ്റയ്ക്ക് മുറ്റത്തും
ഉന്നതങ്ങളുടെ അമ്ലവായുവിലേയ്ക്ക്
ചിറകുവിരുത്തുന്ന
അച്ഛന്പറവ ആകാശത്തും

(അവസാന അത്താഴപ്പുരയില്
നിന്നുമിറങ്ങി വന്ന്
ക്യാമറലെന്സിന്റെയറ്റത്ത്
താമസിച്ചുവരുന്ന ഒരു ലുട്ടാപ്പിക്കാറ്റ്
വരണ്ട ബുള്സൈമുലക്കണ്ണുകള് കണ്ടു
നീലിച്ചു പോയതുകൊണ്ടാണ്
നമ്മുടെ ഫാമിലിഫോട്ടോകളെല്ലാം
നിറമില്ലാത്ത വെറും
ബ്ലാക്ക്&വൈറ്റ് ചിത്രങ്ങള്‍ ആയിപ്പോയത്)
(*The Crying Boy is a mass-produced print of a painting by Italian painter Bruno Amadio)
Ithu sangathi kalakkiyallo!!!
ReplyDeleteIvide ithaadyam, kollaam
Yezhuthuka ariyikkuka
Aashamsakal
An old snap ...
ReplyDeleteവയറു നിറഞ്ഞു...
ReplyDeleteകളര്‍ വരാനെന്തുചെയ്യണം?
ReplyDeleteബ്ലാക്ക് ആൻഡ് വൈറ്റ് രണ്ടും കളർ ആണല്ലോ പിന്നെ എന്തിനാ വേറെരു കളർ, ബഹു വർണം ബഹുരാഷ്ട്ര കുത്തക പോലെയും ബഹു ഭാര്യതം ബഹു ഭാഷ പോലെയും ബഹുമാനം കിട്ടില്ലെങ്കിലോ
ReplyDeleteഎന്തായാലും ഉദ്ധേശ ശുദ്ധി നന്നായി അവതരണവും
എനിക്ക് ഇത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല.
ReplyDeleteഎന്താണുദ്ദേശ്ശിച്ചതെന്നു മനസ്സിലായില്ല കേട്ടോ :(
ReplyDeleteഎനിയ്ക്ക് രണ്ടു തവണ വായിച്ചിട്ടും മനസ്സിലായില്ലല്ലോ എന്നാലോചിച്ച് കമന്റുകള്‍ നോക്കിയപ്പോള്‍ മധുസൂദനന് മാഷുടെ കമന്റും കണ്ടു. (ഒറ്റയ്ക്കായില്ല)
ഇതെഴുതിയ ആളിനല്ലാതെ ആര്‍ക്കും ഒന്നും മനസ്സിലായിട്ടില്ല ശ്രീ
Deleteശ്രീ രണ്ടു തവണയല്ലേ വായിച്ചുള്ളു
ഇവിടെ നാല് പ്രാവശ്യം വായിച്ചിട്ടും......!!!
ഒന്നും അങ്ങട് ..........
ReplyDeleteശുഭാശംസകൾ....
ReplyDeleteഎനിക്കൊന്നു മനസ്സിലായി.. “ലുട്ടാപ്പിക്കാറ്റ്” അതെ എന്താണെന്ന് ചോദിച്ചാൽ ഡാകിനിയോട് ചോദിച്ച് പറയാം : )
ReplyDeleteഒന്നും മനസ്സിലായില്ല...എന്നാലും സംഗതി ഉഗ്രന്‍
ReplyDeleteതോന്നിവാസിപ്പെണ്ണേ ... മ്മക്ക് ബുദ്ധി കൊറവാ :(
ReplyDeleteസത്യം
ReplyDeleteഇത് ഒരു ക്ലാ ക്ലീ ക്ലൂ ക്ലൂ തന്നെ
:)
ReplyDeleteപല ചിന്തകളും ...
ReplyDeleteപല ചിത്രങ്ങളും....
അതുപോലെയാണ്......