ശശികുമാര്‍ കെ.പി എന്ന് പേരുള്ള
ഒരു മണ്ഡോദരന്‍ മീനിനും
സുലൈമാന്‍ എന്ന് വിളിക്കാന്‍ തോന്നിക്കുംവിധം
പേര് അങ്ങനെതന്നെ ആയിപ്പോയ
ഒരു വെള്ളക്കൊക്കിനും
മിസ്റ്റര്‍ മത്തായി എസ്തപ്പാന് എന്ന്
സ്വയം വിളിക്കുന്ന ഒരു കുറുക്കനും കൂടി
ഒരുമിച്ചു നടന്നുതീര്‍ക്കാന്‍ പറ്റുന്ന ദൂരമുണ്ടെങ്കില്‍
അത്,
മഴകളെല്ലാം ഒളിച്ചോടിപ്പോയി കുടിപാര്‍ക്കുന്ന,
തണലറപ്പാലാഴിത്തോട്ടമെന്നു
ഞാനും നീയും അവരും വിളിക്കുന്ന,
അമ്മിഞ്ഞപ്പാല്ത്തോട്ടത്തിലേയ്ക്കുള്ള ദൂരമാണ്.
അമ്മയിലേയ്ക്കു മാത്രം
ഒരുമിച്ചു നടക്കാവുന്ന ദൂരമാണ്.
അമ്മിഞ്ഞപ്പാല് കൊണ്ടുമാത്രം
വഴി അടയാളപ്പെടുത്തുന്ന ദൂരം .

അമ്മയിലേയ്ക്കു മാത്രം
ReplyDeleteഒരുമിച്ചു നടക്കാവുന്ന ദൂരമാണ്.
കവിത ഇഷ്ടായി. ആശംസകള്‍.
വളരെ ശരി
ReplyDeleteമറ്റൊന്നും ഇങ്ങനെ ഐക്യപ്പെടുത്തന്നതില്ല
സുലൈമാനും വെള്ളകൊക്കും.. കൊള്ളാലോ കവിത.. :)
ReplyDeletenalla kavitha
ReplyDeletekollaam..
ReplyDelete\
എത്ര ദൂരം താണ്ടിയാലും
ReplyDeleteമനിതന് അഹങ്കാരിയെല്ലാത്ത
കാലത്തോളം
അവനു അമ്മ മധുരം
അന്യമാണ്....വിദൂരമാണ് ! :(
കവിത ..കൊള്ളാട്ടോ ! :)