Wednesday, May 1, 2013

Wiരോധാഭാസി-Fiക്കേഷന്‍



ചേരായ്മകളുടെ പര്‍വ്വതത്തില്‍ നിന്ന്
പ്രസരിപ്പിക്കപ്പെട്ട
രണ്ടു വെളിച്ചങ്ങള്‍

ആദ്യത്തേത് :-

ബാല്യത്തില്‍ നിന്നെവിടുന്നോ ഇറങ്ങിവരുന്ന
ഒരു കുര്‍ബാനവെള്ളിയാഴ്ചയെ
വഴിയില്‍ വെച്ച് കണ്ടുമുട്ടുന്നു;
സുവിശേഷം അപ്പാടെ ബഹളമായിപ്പോയെന്നു
പരിഭവം ഭാവിച്ചുംകൊണ്ട്
അതൊരു സാത്താന്‍പുരയിലേയ്ക്ക്
സൂത്രത്തില്‍ കയറിപ്പോവുന്നു.

രണ്ടാമത്തേത് :-

നേരെ എത്തിപ്പെട്ടത്
വെളിച്ചങ്ങളുടെ തമ്പുരാന്‍റെ വീട്ടില്‍.
"കോഴി കൂവാന്‍ കാക്കണ്ട പത്രോസേ
അവനെയങ്ങ് തീര്‍ത്തേരേ"ന്ന്
തമ്പുരാന്‍ കല്‍പ്പിച്ച പാതി
കല്‍പ്പിക്കാത്ത പാതി
പുണ്യാളന്‍റെ കഴുത്തറുത്തു വന്ന അവനെ
ആസ്ഥാനഘടികാരത്തിനു മുന്നില്‍
തിരിച്ചുപോവാന്‍ ക്യൂ നില്‍ക്കുന്ന
സമയമുഖങ്ങളുടെ പട്ടികയില്‍
കാവല്‍ നിര്‍ത്തുന്നു .

ഒന്നാമത്തെ വെളിച്ചത്തിന്‍റെ
പൊയ്ക്കാലുകളില്‍ ഒന്ന്
സാമാന്യത്തിലധികം തേഞ്ഞതുകണ്ട സാത്താന്‍
കോപാകുലനാവുകയും
അതിനെ തിരിച്ചോടിക്കുകയും ചെയ്യുന്നു.

വരാനുള്ള സമയങ്ങള്‍ കൂടി
ഘടികാരസൂചികളില്‍ നിന്ന്
പുറത്തേക്ക് പ്രവഹിക്കുന്നതു
കാണുന്ന രണ്ടാമത്തെ വെളിച്ചം
ഭയചിന്താമുഖരിതനാവുകയും
തത്സമയം തന്നെ തിരിച്ചൊളിച്ചോടിപ്പോവുകയും
ചെയ്യുന്നതോടെയാണ് കഥ തീരുന്നത് .

ചേരായ്മകളുടെ പര്‍വ്വതത്തില്‍
വീണ്ടും ചേരുന്നു
ഒളിച്ചോടിപ്പോയി
തിരിച്ചുവന്ന രണ്ടുമഹാവെളിച്ചങ്ങള്‍.

5 comments:

  1. ഒളിച്ചോടുന്നു ഞാന്‍

    ReplyDelete
  2. ടിപ്പണി കൂടാതെ മനസിലാക്കാൻ സാധിക്കുന്നില്ല. ദയവുണ്ടാകുക. ഇങ്ങനെ വധിക്കാനായി എന്തു പിഴയാണു ഞാൻ ചെയ്തതു? ഒന്നുത്സാഹിച്ചേ..ചൊവ്വേ നെരേ കാര്യം പറ.. വളച്ചു കെട്ടില്ലാതെ തന്നെ പ റയാവുന്നതാണെങ്കിൽ. അല്ല അന്യാപദേശം ആ ണെങ്കിൽ അതെങ്കിലും പറ.

    ReplyDelete