Saturday, October 13, 2012

സ്വപ്നത്തേടലുകള്‍.



നിഴലുകള്‍ കടം കൊടുത്ത്
നിലാവുഴുതു മറിച്ച്
ഒരു സ്വപ്ന സഞ്ചാരി
എന്‍റെ കനവിടങ്ങളില്‍
പുതുമുളയെറിയുന്നു.


വലംകയ്യിലൊരു വിത്ത് -
നിലം തൊട്ടു ഞൊടിയിലാകാശം നേടി -
യോരിലഞ്ഞിയായ് പൂക്കുന്നു .

വരിപ്പെരുക്കങ്ങളുടെ പിണക്കങ്ങളില്‍
പണ്ട് പറയാന്‍ വിട്ടത്,
അന്തിമാനത്തോളം..
നിന്‍റെയധരങ്ങളോളം
പൂവിടുന്നു

ഇടവേളകളടയാളമിട്ട
നമ്മുടെ
കാഴ്ചനേരങ്ങളിലെക്കെത്താനാവാത-
ത്തിന്‍റെ ഗന്ധം വഴിയോരത്തിരുന്നു തല തല്ലുന്നു.

1 comment: