Sunday, March 3, 2013

പറഞ്ഞു വരുന്നത് ..




പറഞ്ഞവസാനിപ്പിച്ച
വാക്കിന്‍ കൂട്ടങ്ങളില്‍
കുടുങ്ങാതെ
തുടങ്ങാത്ത ഒന്ന്
എപ്പോഴും ഇടം കാത്തു നില്‍പ്പുണ്ടാവും . .
അര്‍ദ്ധ പ്രജ്ഞയില്‍
പേക്കിനാവില്‍
നിരന്തരം ഇടമുറിയാതെ പെയ്യുന്നുണ്ടാവും
പ്രാപ്പിടിയന്‍റെ കണ്ണിലെ തീപ്പൊരി പോലെ
പേമാരിക്കലമ്പല്‍ പോലെ
ചീഞ്ഞ പൂവിലെത്തുള്ളിയുടെ
നിസ്സഹായത പോലെ

പറയാത്ത ഒരു വാക്ക്
എപ്പോഴും ശ്വാസം മുട്ടി നില്‍പ്പുണ്ടാവും
ഇടയ്ക്ക് നിശ്വാസത്തുമ്പില്‍ നിന്നും
ചാടി മരിക്കാന്‍ വെമ്പി
ഇടയില്‍ മിഴികോണിന്‍റെയാഴമായ് തുളുമ്പി

മാന്ത്രികപ്പരവതാനിയും നോക്കി
കാലത്തിനപ്പുറത്തേക്ക് തിരിയുന്ന
ഒരു ഘടികാര സൂചിയുടെ
നിഴല്‍ത്തിരിച്ചില്‍. . .

പറയാതെ പോയ വാക്ക്
എപ്പോഴും
ഒരു മഴയും കാത്തു
കുടയില്ലാതെ
നില്‍പ്പുണ്ടാവും . . .

8 comments:

  1. നന്നായിട്ടുണ്ട് തോന്ന്യവാസി പെണ്ണേ

    ReplyDelete
    Replies
    1. താങ്ക്യൂ തോന്ന്യവാസി അല്ലാത്ത ചെക്കാ ....!!!!!!!

      Delete
  2. പറയാതെ പോയ വാക്ക്
    എപ്പോഴും
    ഒരു മഴയും കാത്തു
    കുടയില്ലാതെ
    നില്‍പ്പുണ്ടാവും . . .

    this is touching

    liked it....

    ReplyDelete
  3. ഒരു കൊല്ലഷ് ആണ്, ലിഷയുടെ കവിതകള്‍ അല്ലെ?:) ഉം...ഇതാ, മനോജ്‌ കുറൂരിന്റെ ഒരു കവിത.

    ഡിസംബര്‍ എന്നു പേരിട്ട പുസ്തകം
    -മനോജ്‌ കുറൂര്‍ -

    തെളിഞ്ഞു കത്തിയ

    ഒരു മെഴുകുതിരിയുടെ വെളിച്ചത്തില്‍

    ഇരുട്ട്‌

    ഉരുകിത്തുടങ്ങിയതാണ്‌.



    വായിച്ചു തുടങ്ങിയ നോവലിലെ

    കഥാപാത്രങ്ങള്‍

    താളുകള്‍ വീടും വഴിയുമാക്കി

    ജീവിച്ചു തുടങ്ങിയതാണ്‌.



    ഉടലുകള്‍

    മറ്റുടലുകളോടും

    മനസ്സിനോടും ചെയ്തത്‌.

    മനസ്സുകള്‍

    മറ്റു മനസ്സുകളോടും

    ഉടലുകളോടും ചെയ്തത്‌.

    ഓരോന്നും

    അവര്‍ പറഞ്ഞു തുടങ്ങിയതാണ്‌.



    അപ്രസക്തരായ ചിലരൊക്കെ

    തുടക്കത്തിലേ മരിച്ചുപോയി.

    കൌശലക്കാരായ ചിലര്‍

    നൃത്തം ചെയ്തു മടങ്ങിപ്പോയി.

    ഡിസംബര്‍ 1 എന്നു

    തലക്കെട്ടുള്ളതു മുതല്‍

    മുപ്പതു പുറങ്ങള്‍

    തീര്‍ത്തും ഒഴിഞ്ഞു കിടന്നു.



    ഒഴിഞ്ഞ പേജുകളില്‍

    ഒളിച്ചിരുന്ന ചിലര്‍

    തണുത്ത വിരലുകള്‍ നീട്ടി

    വെളിച്ചത്തിന്റെ കവിളില്‍ തൊട്ടു.



    അരണ്ട വെളിച്ചത്തില്‍

    അവരുടെ വിറപൂണ്ട ചുണ്ടുകള്‍.

    ഇരുണ്ട കുപ്പായത്തിനുമീതേ

    ഇമയടയാത്ത കണ്ണുകള്‍



    പുസ്തകത്തില്‍നിന്നു വേറിട്ട്

    അവര്‍ പുതിയ കഥകള്‍ പറഞ്ഞു

    ഈയാം‌പാറ്റകളായി അവ

    തീനാളത്തിലുമ്മവച്ചു.

    മരണത്തെ പിന്നിട്ട്

    നരകത്തിലേക്കുള്ള വഴിയിലെ

    നിറപ്പകിട്ടുള്ള കാഴ്ചകള്‍

    അവ വെളിച്ചത്തോടു പറഞ്ഞു.



    കിഴക്കു തെളിയാത്ത നക്ഷത്രങ്ങള്‍

    ഇരുട്ടില്‍ ഒളിഞ്ഞിരിരുന്ന്

    മന്ത്രവടികള്‍ ചുഴറ്റി

    കഥകളെ തമ്മില്‍ മുറിച്ചു.



    കഥകളെ ചുറ്റിച്ചുറ്റി

    പുതിയ കഥകള്‍ പറന്നു

    ഏതു കഥയിലെന്നറിയാതെ

    കഥാപാത്രങ്ങള്‍ നടന്നു



    മെഴുകുതിരിയില്‍നിന്നു

    വെളിച്ചം മാത്രമെടുത്തവര്‍

    നിലത്തു കാല്‍‌തൊടാതെ

    നടന്നു മറഞ്ഞുപോയി.



    കഥകള്‍ പാത്രങ്ങള്‍

    കാണാനാവാത്ത താളുകള്‍

    ഉരുകിയൊലിച്ചുറച്ച

    മെഴുകിന്റെ അള്‍ത്താര.



    ഇരുട്ടില്‍ വായിക്കയാണിപ്പോള്‍

    വെളിച്ചത്തിന്റെ ജീവിതം.

    ReplyDelete
  4. ലിഷക്കവിതകളുടെ ആസ്വാദകനായി മാറിയോ എന്നൊരു സംശയം

    ReplyDelete