Sunday, March 3, 2013

"എന്തൊക്കെയോകളുടെ എന്തൊക്കെയോ "




പതിവിലുമേറെ തണുപ്പ്
ഒരു സൂചികയാണ്.
മുറുകാതെ പോയ ഒരാലിംഗനത്തിന്‍റെ,
ഒരു പക്ഷിക്കരച്ചിലിന്‍റെ വക്കില്‍
അറിയാതെ തൂവിപ്പോവുന്ന പരിവേദനങ്ങളുടെ
പരല്‍കണ്ണുകളില്‍
നിറയാതെ തുളുമ്പുന്ന നിസ്സഹായതയുടെ ..
കാല്‍ച്ചുവടു ചോര്‍ന്നു പോവുന്നവന്‍റെ
ഉള്ളിലുറയുന്ന ചോദ്യ ചിഹ്നങ്ങളുടെ.
മുടിയിഴകളില്‍ കാലം തുന്നി ചേര്‍ക്കുന്ന
ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളുടെ .
തൊണ്ടയില്‍ കുരുങ്ങി നിലവിളിക്കുന്ന
കുത്തഴിഞ്ഞ വാക്കുകളുടെ
പീടികത്തിണ്ണയില്‍ മഴ പാറ്റി വെളുക്കുന്ന
നേര്‍ത്ത ശ്വാസ വേഗങ്ങളുടെ .
ഒറ്റയിലത്തുമ്പില്‍ മഴവില്ല് വിളമ്പി വച്ച്
ഗ്രീഷ്മം നോറ്റിരിക്കുന്ന തീരാത്ത കാത്തിരിപ്പുകളുടെ ....

4 comments:

  1. കവിതയുടെ പേര് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു


    http://akhilrnambiar.blogspot.in/

    ReplyDelete
  2. തണുപ്പ് നിര്‍ജീവതയുടെ സൂചികയാണോ?

    ReplyDelete
  3. എനിക്ക് തോന്ന്യതൊക്കെ ഉണ്ടല്ലോ ഈ വരികളില്‍......,.. ഇതെപ്പോ മോഷ്ടിച്ചു...:)

    ReplyDelete