Sunday, March 24, 2013

ലേഡീസ് കമ്പാര്‍ട്ടുമെന്‍റ് -വൃത്തചരിതപ്പാട്ട്


ആമുഖം: (ആവശ്യമുണ്ടായിട്ടല്ല...)
_________________________________

ലേഡീസ് കമ്പാര്‍ട്ടുമെന്‍റ്:-
ചോദിക്കാനും പറയാനും
ആരുമില്ലാതായിപ്പോയ
ഒരു യോഹാനിയന്‍ കോമപോലെ
ചുമ്മാ ചേര്‍ന്നങ്ങനെ നില്‍പ്പാണ്

1. "ഉള്ളു കുലുക്കി മദിച്ചുമറിഞ്ഞും
ഝുംതക ഝുംതക മേളമിയന്നും
ശിലയിലോരുത്സവതാളമെറിഞ്ഞും
ഇടറിവരുന്നാള്‍,തകതകതകതെയ്!!!"

അതിസാംഗത്യം-ബോഡി:
_________________________

മിക്കപ്പഴും
പ്ലാറ്റ്ഫോമിനുപുറത്താണ്
വന്നുനില്‍പ്പ്;

2. "ചീറ്റലോടെയൊരു മദഭരഹൃദയം
ആര്‍ത്തിരമ്പി വരുന്നതുപോലെ
സ്റ്റേഷനെത്തി,ദ്രുതഗതിവിട്ടവളോ-
രേങ്ങലോടെ കിതപ്പാറ്റുന്നു"

3. "'ബോധി'യല്ല,നഖക്ഷതങ്ങളേറ്റുമെരിവോടെ
മേല്‍ത്തെളിഞ്ഞൊരു ചുമര്‍, വെറും ബോഡിമാത്രം
സാഹിതീഭരിതമാണുള്‍ത്തടം‍, സമൃദ്ധമായ്
ഭാവനാമുഖരിത കക്കൂസുറൂമുകള്‍
ചീഞ്ഞു, മേല്‍ പരസ്പരം പകര്‍ത്തുംവിയര്‍പ്പുകള്‍
പാരവെപ്പു, പഠിത്തം, പരദൂഷണക്കുഴമ്പുകള്‍
സ്നേഹമോടെത്തുറന്നുനീട്ടും പലഹാരങ്ങള്‍
നീര്‍ തുടച്ചൊന്നായ്‌പ്പകരുമുള്‍ക്കരുത്തുകള്‍...‍
"

ലിവിംഗ് ടുഗെദര്‍:
_________________

4. "പാറ്റകള്‍,പല്ലികള്‍,വെള്ളെലിക്കുഞ്ഞുങ്ങള്‍
ഓടിനടപ്പുണ്ടിതുള്ളിലാകെ
കാര്യമില്ലെന്നാലും കാടായകാടൊക്കെ
കേറുന്നിങ്ങൊന്നുമേ,ചോദിക്കാതെ
ഓര്‍മ്മയില്ലെന്നപോല്‍ കേറുംപൂരൂഷന്മാര്‍,
തല്ലുകൊള്ളാത്ത കുറവുതന്നെ!!!
തെല്ലും പരാതിയില്ലെന്നാലുമിങ്ങനെ
കേറിവരുന്നതിതെന്തിനാവോ!!!"


വൃത്തപരിധിയില്‍പ്പെടാത്ത,
ഞാന്‍ മാത്രം കണ്ട ഒന്ന്‍;
ഇരുമ്പുചക്രകോപ്രോഫിലികകളില്‍
ഞെരിഞ്ഞ ഹൃദയവ്രണപ്പുക ..


(കടപ്പാട് :1. തോടകയുടെ വകേലൊരു അമ്മാവന്‍
2. രഥോദ്ധതക്കുഞ്ഞ് (രണ്ടാം ക്ലാസ്)
3. വസന്തതിലകപുളകിതയായ ഒരു പുറമ്പോക്ക്പെണ്ണ്
4. മഞ്ജരീടെ കുഞ്ഞമ്മേടെ മൂത്ത മോള്‍)

17 comments:

  1. ഒടുക്കത്തെ കടപ്പാടാണ് കിടിലോല്‍ക്കിടിലം... :)
    പൊളിച്ചടക്കി.... ലിഷാ....

    ReplyDelete
    Replies
    1. യെന്താണ് മഹനേ ഞാനീ കേക്കണ്...???
      കടപ്പാടാ ..???
      യെന്തിനാണ്....???

      Delete
  2. ട്രെയിന്‍ യാത്രയിലെ കാഴ്ച്കകളും അനുഭവങ്ങളും കവിതയാക്കിയല്ലേ?

    വളരെ നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. കോളേജ് ..
      നാല് വര്‍ഷങ്ങള്‍ ..
      നീണ്ട നാല് കമ്പാര്‍ട്ട്മെന്റുകള്‍ പോലെ കടന്നു പോയി ..
      ചെന്നൈ മെയിലിലെ ലേഡീസ് കമ്പാര്‍ട്ട്‌മന്റ്‌ എന്നും ഒരു പേടി സ്വപ്നം തന്നെയാണ് ...

      Delete
  3. അനുഭവങ്ങളാണ് എന്നും എഴുത്തിന് പ്രചോദനം. അവയെ നന്നായി അനുഭവിച്ചു... എഴുതി...

    ReplyDelete
    Replies
    1. അനുഭവിച്ചിട്ടുണ്ടോ ന്നോ ...!!!
      ന്റമ്മേ....
      ഇന്നും പേടിസ്വപ്നം തന്നെ !!!
      നന്ദി ട്ടോ ജെപി :)

      Delete
  4. ന്റമ്മോ.... ഇദ്ദാണ് അത്....

    ലേഡീസ് കമ്പാർട്ട്മെന്റ്
    പുറത്തു നിന്ന് മാത്രം കണ്ട ബോഗി
    അല്ല ബോഗിയുടെ ബോഡി
    അതിലിരിപ്പോർക്കോ? വല്ലാത്ത പേടി!

    ReplyDelete
  5. "ഉള്ളു കുലുക്കി മദിച്ചുമറിഞ്ഞും
    ഝുംതക ഝുംതക മേളമിയന്നും
    ശിലയിലോരുത്സവതാളമെറിഞ്ഞും
    ഇടറിവരുന്നാള്‍,തകതകതകതെയ്!!!"

    പുതുമയുള്ള വരികൾ, അവതരണം.

    കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഞാന്‍ ഇപ്പോഴാണ് അത് ശ്രദ്ധിച്ചത് ..മാറ്റിയിട്ടുണ്ട്:)
      നന്ദി :)

      Delete
  6. വണ്ടിയിലേക്ക് കയറാൻ തയ്യാറായി, പലവഴികളിൽ നിന്നു വന്നു പ്ലാറ്റ്ഫോമിൽ തിങ്ങിക്കൂടിയ പെൺജനങ്ങൾ.. ഓരോ സ്റ്റേഷനിലുമിറങ്ങി തന്താങ്ങളുടെ ഒറ്റവഴിയിലൂടെ ഉറുമ്പോട്ടം നടത്തുന്നവർ.
    അവസാന സ്റ്റേഷനിൽ വണ്ടി നിർത്തി പിന്നിലേക്ക് നടക്കുമ്പോഴാണ് ലേഡീസ് കമ്പാർട്ട്മെന്റ് കാണുക.. പല വിധ കുടുംബവിചാര വികാരങ്ങളാൽ ഉള്ളു വിങ്ങി വേവു പടർന്ന്... കനമൊഴിഞ്ഞ കമ്പാർട്ട്മെന്റ്.

    ReplyDelete