പ്രണയത്തിന്റെ കടലാഴങ്ങളിലേക്ക്
എത്ര പെട്ടെന്നാണല്ലേ
നമ്മള് പരസ്പരം
കൂട്ട് പോയത്.
നിന്റെ,യെന്റെയെന്നില്ലാതെ
ആഴങ്ങള്‍ നമുക്കധീനപ്പെട്ടത് .
ഓരോ നുരചിന്തലില് ചെറു കടലൊളിപ്പിച്ച്. .
അന്തിമാനത്തോളം ചുവന്ന്..
എന്റെ കണ്പീലികളില്
നിന്റെയധരമൊരു കവിയാകുന്നു .
വിരലുകള്‍ക്കിടയില്‍ ഇക്കിളിയിട്ട്
ചെറുമീന്‍ കുഞ്ഞുങ്ങള്‍ ..
പാഞ്ഞു പരന്ന് ,
ഒളി കണ്ണെറിഞ്ഞു,
മേലെ നരച്ച നീലിമ .
കാലമേ...
ഒച്ചിഴയുന്ന പോലെ പോവുക..
പായ്ക്കപ്പല്‍ ചീന്തിലെ
ജലധാര പോലെയീ
ചീറ്റി ചിതറും
പ്രണയ പ്രവാഹത്തില്‍ -
പ്പതഞ്ഞുരുകിതീരട്ടെ ഞാന്‍ ..
എത്ര പെട്ടെന്നാണല്ലേ
നമ്മള് പരസ്പരം
കൂട്ട് പോയത്.
നിന്റെ,യെന്റെയെന്നില്ലാതെ
ആഴങ്ങള്‍ നമുക്കധീനപ്പെട്ടത് .
ഓരോ നുരചിന്തലില് ചെറു കടലൊളിപ്പിച്ച്. .
അന്തിമാനത്തോളം ചുവന്ന്..
എന്റെ കണ്പീലികളില്
നിന്റെയധരമൊരു കവിയാകുന്നു .
വിരലുകള്‍ക്കിടയില്‍ ഇക്കിളിയിട്ട്
ചെറുമീന്‍ കുഞ്ഞുങ്ങള്‍ ..
പാഞ്ഞു പരന്ന് ,
ഒളി കണ്ണെറിഞ്ഞു,
മേലെ നരച്ച നീലിമ .
കാലമേ...
ഒച്ചിഴയുന്ന പോലെ പോവുക..
പായ്ക്കപ്പല്‍ ചീന്തിലെ
ജലധാര പോലെയീ
ചീറ്റി ചിതറും
പ്രണയ പ്രവാഹത്തില്‍ -
പ്പതഞ്ഞുരുകിതീരട്ടെ ഞാന്‍ ..
കാലമേ...
ReplyDeleteഒച്ചിഴയുന്ന പോലെ പോവുക..
പായ്ക്കപ്പല്‍ ചീന്തിലെ
ജലധാര പോലെയീ
ചീറ്റി ചിതറും
പ്രണയ പ്രവാഹത്തില്‍ -
പ്പതഞ്ഞുരുകിതീരട്ടെ ഞാന്‍ ..
എന്റെ കണ്പീലികളില്
ReplyDeleteനിന്റെയധരമൊരു കവിയാകുന്നു .
:)
Delete