Friday, March 8, 2013

ഗോവര്‍ദ്ധന്മാരുടെ പൂച്ചകള്‍




രാവിലെ
പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്
യാതൊരു മുന്നറിയിപ്പുമില്ലാതെ
അവന്‍ കയറി വരുന്നത് .

കരിപോല്‍ കറുത്തവന്‍,
കണ്ണില്ലാതിരുന്നവന്‍
അവന്‍;
ഗോവര്‍ദ്ധ*ന്‍റെ പൂച്ച .

വന്നപാടെ സോഫയില്‍ കേറി
ഒറ്റയിരുത്തം

അത്ഭുതം ..!!!
ഇപ്പോള്‍ കണ്ണു കാണാമല്ലോ ...!!!


"മ്യാ..ഓ...മ്യാ...പ്പ...മ്യാ...റേ...മ്യാ...ഷ...മ്യാ...ന്‍"

മൂക്കത്തു വെച്ച വിരലിന്
അവന്‍റെ മറുപടി മുരള്‍ച്ച.

(മ്യാ ഒഴിവാക്കിയപ്പം ക്യാര്യം മനസ്സിലായി !!!)

പണ്ട് ആരോ
കുത്തിപ്പൊട്ടിച്ചിരുന്ന
നക്ഷത്രക്കണ്ണുകള്‍
വീണ്ടും തിളങ്ങുന്നു ...!!!
(പൂച്ചേന്ദ്രാ വിളങ്ങുന്നു;
കല്‍ക്കരിപോലെ നിന്മുഖം. )

ചായയെടുക്കാന്‍
പോയി വരുമ്പോള്‍
സോഫ ശൂന്യം ..

അവന്‍ ;
ഗോവര്‍ദ്ധന്‍റെ പൂച്ച ..
എവിടെപ്പോയി ..???

തിരഞ്ഞു തിരഞ്ഞു മടുത്തു
വീണ്ടും വായിക്കാനിരുന്നു

മൂന്നാം പേജില്‍
നാലാം കോളത്തില്‍
പാണ്ടിലോറി കേറി
അരഞ്ഞുപോയ

ഒരു കുഞ്ഞുപൂവിന്‍
പടത്തിന്‍ കീഴെ
ഭദ്രമായി ഉണ്ടായിരുന്നു ;
അവന്‍റെ
പളുങ്കുകണ്മണികള്‍.

കൂടെ ഒരു കുറിപ്പും ;

"പത്രം വായിച്ചു ,
കണ്ടതൊക്കെ
ഇത്രയും മതി ."

എന്ന്
സ്വന്തം ,
ഗോവര്‍ദ്ധന്‍റെ പൂച്ച (മാന്ത്)




(കടപ്പാട് :ഗോവര്‍ദ്ധന്‍റെ യാത്രകള്‍ -ആനന്ദ്‌ )

6 comments:

  1. ഗോവര്‍ദ്ധന്‍റെ യാത്രകള്‍ -ആനന്ദ്‌ വായിക്കാത്തത് കൊണ്ടാകാം, ആസ്വാദനത്തിന് ചെറിയൊരു കുറവ്. എന്തായാലും നന്നായി. ആശംസകള്‍

    ReplyDelete
  2. ഒറ്റക്കണ്ണന്‍ പൂച്ചകള്‍ കൂടി വായിച്ചിരുന്നെങ്കില്‍ ഒരു ജിബ്രാനും കയറിവന്നേനെ:)

    ReplyDelete
    Replies
    1. ക്ഷണിച്ചിട്ടുണ്ട് ..:)
      വരുമായിരിക്കും ,അല്ലേ ....:)

      Delete
  3. മ്യാവ
    മ്യാള
    മ്യാരെ
    മ്യാന
    മ്യാന്ന്

    ReplyDelete
    Replies
    1. ഹഹഹഹ....!!!!
      അതെനിക്കിഷ്ടായി ട്ടോ :)

      Delete