രാവിലെ
പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാ
യാതൊരു മുന്നറിയിപ്പുമില്ലാതെ
അവന് കയറി വരുന്നത് .
കരിപോല്‍ കറുത്തവന്,
കണ്ണില്ലാതിരുന്നവന്‍
അവന്;
ഗോവര്ദ്ധ*ന്റെ പൂച്ച .
വന്നപാടെ സോഫയില്‍ കേറി
ഒറ്റയിരുത്തം
അത്ഭുതം ..!!!
ഇപ്പോള്‍ കണ്ണു കാണാമല്ലോ ...!!!
"മ്യാ..ഓ...മ്യാ...പ്പ...മ്
മൂക്കത്തു വെച്ച വിരലിന്
അവന്റെ മറുപടി മുരള്‍ച്ച.
(മ്യാ ഒഴിവാക്കിയപ്പം ക്യാര്യം മനസ്സിലായി !!!)
പണ്ട് ആരോ
കുത്തിപ്പൊട്ടിച്ചിരുന്ന
നക്ഷത്രക്കണ്ണുകള്‍
വീണ്ടും തിളങ്ങുന്നു ...!!!
(പൂച്ചേന്ദ്രാ വിളങ്ങുന്നു;
കല്‍ക്കരിപോലെ നിന്മുഖം. )
ചായയെടുക്കാന്‍
പോയി വരുമ്പോള്‍
സോഫ ശൂന്യം ..
അവന് ;
ഗോവര്‍ദ്ധന്റെ പൂച്ച ..
എവിടെപ്പോയി ..???
തിരഞ്ഞു തിരഞ്ഞു മടുത്തു
വീണ്ടും വായിക്കാനിരുന്നു
മൂന്നാം പേജില്‍
നാലാം കോളത്തില്‍
പാണ്ടിലോറി കേറി
അരഞ്ഞുപോയ
ഒരു കുഞ്ഞുപൂവിന്
പടത്തിന് കീഴെ
ഭദ്രമായി ഉണ്ടായിരുന്നു ;
അവന്റെ
പളുങ്കുകണ്മണികള്.
കൂടെ ഒരു കുറിപ്പും ;
"പത്രം വായിച്ചു ,
കണ്ടതൊക്കെ
ഇത്രയും മതി ."
എന്ന്
സ്വന്തം ,
ഗോവര്‍ദ്ധന്റെ പൂച്ച (മാന്ത്)
(കടപ്പാട് :ഗോവര്‍ദ്ധന്റെ യാത്രകള്‍ -ആനന്ദ് )
ഗോവര്‍ദ്ധന്റെ യാത്രകള്‍ -ആനന്ദ് വായിക്കാത്തത് കൊണ്ടാകാം, ആസ്വാദനത്തിന് ചെറിയൊരു കുറവ്. എന്തായാലും നന്നായി. ആശംസകള്‍
ReplyDeleteവളരെ നന്ദി :)
Deleteഒറ്റക്കണ്ണന്‍ പൂച്ചകള്‍ കൂടി വായിച്ചിരുന്നെങ്കില്‍ ഒരു ജിബ്രാനും കയറിവന്നേനെ:)
ReplyDeleteക്ഷണിച്ചിട്ടുണ്ട് ..:)
Deleteവരുമായിരിക്കും ,അല്ലേ ....:)
മ്യാവ
ReplyDeleteമ്യാള
മ്യാരെ
മ്യാന
മ്യാന്ന്
ഹഹഹഹ....!!!!
Deleteഅതെനിക്കിഷ്ടായി ട്ടോ :)