Tuesday, December 16, 2014


ചുരം കേറിക്കേറിപ്പോവുന്നു
പാട്ടുമറന്ന കുട്ടി 
പാദരേഖകളില്‍ 
മുള്‍മുനകള്‍ കൊണ്ടൊപ്പ്
ശ്രുതിതെറ്റും ശ്വാസം 

രാത്രിയാവും വരെ ചുരമുണ്ട്;
ചുരം തീരുംവരെ രാത്രിയും

ചുരത്തിനറ്റത്ത്
പട്ടമാവുകയാണ് കുട്ടി
ആകാശത്തിന്‍റെ പാട്ട്=കുട്ടിയുടെ ചരട്
മേഘങ്ങളില്‍നിന്നും
മേഘങ്ങളിലേയ്ക്ക്
മഴയാവുന്ന കുട്ടി
മരങ്ങളില്‍
പുല്‍ത്തലപ്പുകളില്‍
പച്ചയുടെ സംഗീതമാവുകയാണ്

1 comment:

  1. ഫേസ് ബുക്കില്‍ നിന്ന് ഇങ്ങോട്ട് പകര്‍ത്തിയതാണല്ലേ.

    ReplyDelete