കടുംകടുനീല ദുപ്പട്ടയിട്ട
ചമലപ്പെണ്ണാണ് രാത്രി
ചമലകൂട്ടി തീയിട്ട്
ഏതൊക്കെയോ ചങ്കിലിരുന്നു
ചാരായം വാറ്റും
അവളുടെ പുകമറയ്ക്കുള്ളില്‍
പരസ്പരം നിഴലെന്ന പോലെ പലതും
ഒന്ന് മറ്റൊന്നിലെയ്ക്കെന്നു ചുരുങ്ങും
മറ്റൊന്ന് ഒന്നിലേയ്ക്ക്
ഇടയ്ക്ക് വികസിക്കും

അവളോ ,
വീണ്ടും വീണ്ടും
അടിച്ചുവാരികൂട്ടിയിട്ടും കത്താത്ത
തീ തുടുപ്പിച്ച ചമലത്തുണ്ടുകള്‍ പെറുക്കി
ആകാശപ്പറമ്പിലേയ്ക്ക് ഒറ്റ ഏറാണ്.
താഴെ ഉള്ളോരൊക്കെ
നക്ഷത്രംന്ന് വിളിക്കും .
പണി കഴിഞ്ഞ്
ഇടയ്ക്കിത്തിരി നടുനിവര്‍ത്തി
സംശയപ്പെട്ടു കൊണ്ട്
അവളൊരൊറ്റ തുമ്മലാണ് .
അപ്പോ, പറമ്പിന്റെ മൂലയ്ക്ക്
പണ്ടെങ്ങാണ്ടോ തൂക്കിയിട്ട
ശലഭക്കൂടുപൊട്ടി
മഞ്ഞു നിദ്രയില്‍ നിന്നുണര്‍ന്ന്
ഉള്ളതിലേക്കും വച്ച് വയസ്സനായ
ഒരു സൂര്യന് പുറത്തുവരും
അവന് വളര്‍ന്നു വളര്‍ന്നു
കുഞ്ഞാവുന്നിടം വരെ
അവളു വീണ്ടും ചമല കൂട്ടിക്കൊണ്ടിരിക്കും.
വീണ്ടും വീണ്ടും
ഏതൊക്കെയോ ചങ്കിലിരുന്നു
ചാരായം വാറ്റി നേരംപോക്കും
കൊള്ളാല്ലോ തീപ്പ്യൂപ്പ...
ReplyDeleteതോന്നിവാസത്തിന്റെ നേര്‍വര
ReplyDeleteനല്ല വരികള്‍ ആശംസകള്‍
ReplyDeleteലിഷാ.....
ReplyDeleteഇതില്‍ ഞാന്‍ എന്തെഴുതിയാലും അത് ആ ചമലപ്പെണ്ണിന്റെ ചമലകള്ക്കിടയില് പോയി വീഴും.....
അവളതു നിഷ്കരുണം കത്തിക്കുകയും ചെയ്യും.
അത് അവളുടെ നിയോഗമാണല്ലോ.
പക്ഷെ,ഇങ്ങനെ സുന്ദരമായി നീ എഴുതുമ്പോള്‍ എന്തെങ്കിലും പറയാതിരിക്കുന്നതെങ്ങനെ ?
ഈ ചമലപ്പെണ്ണിനെ ഞാന്‍ അറിയാതെ പ്രണയിച്ചു പോകുന്നു...
അവള് ആകാശത്തേയ്ക്ക് വാരിയെറിയുന്ന ഒരായിരം ചമലകളില് ഒന്നായി എന്റെ ഈ അക്ഷരങ്ങളും തെറിച്ചുപോകട്ടെ....
ഏതെന്കിലും ഒരു വിദൂര നെബ്യുലയില്‍ ഒരു കരിക്കട്ടയായെന്കിലും അതും വീണു കിടക്കട്ടെ !
നിന്റെ ഓരോ തോന്നിവാസങ്ങള്‍
ReplyDeleteകൊള്ളാം കേട്ടോ!
അവളുടെ ആ തുമ്മലാ ഗംഭീരം........നന്നായിട്ടുണ്ട്
ReplyDeleteoh nice
ReplyDeleteകൊള്ളാം
ReplyDelete